
യാത്ര പോകാൻ ഇഷ്ടമുള്ളവരാണ് ഭൂരുഭാഗം ആളുകളും. ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ കാണാനും ആളുകളെ പരിചയപ്പെടാനും അവസരമൊരുക്കുന്ന യാത്രകൾക്കായി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തുന്നവരാണ് ഏറെയും. എന്നാൽ യാത്രകൾക്കായി ഒരുപാട് സാധനങ്ങൾ കൊണ്ടുപോകാൻ ശ്രമിക്കുന്നത് ആളുകളെ കുഴപ്പിക്കാറുമുണ്ട്.
യാത്രകൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ ചില വഴികൾ പരിചയപ്പെടാം
കൃത്യമായി എഴുതി സൂക്ഷിക്കുക

നിങ്ങളുടെ യാത്രയുടെ ലക്ഷ്യം ആദ്യം ഓർമയിൽ വയ്ക്കുക. ആവശ്യങ്ങളും ആഗ്രഹങ്ങളും എഴുതി സൂക്ഷിക്കുക. യാത്രയ്ക്കായി കൊണ്ടുപോകാൻ ആഗ്രഹമുള്ള സാധനങ്ങൾ പെട്ടിയിൽ അടുക്കിവക്കുമ്പോൾ ഈ ലിസ്റ്റ് കെെയിൽ സൂക്ഷിക്കുക. ഈ രീതി പിന്തുടരുന്നതിലൂടെ കൊണ്ടുപോകാനുള്ള അത്യാവശ്യമായ കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് മികച്ച അവബോധം ലഭിക്കും.
ഭാരം നിശ്ചയിക്കുക

നിങ്ങൾ ഓവർപാക്ക് ചെയ്യുന്ന ആളാണെങ്കിൽ ലഗേജിന് ഒരു ഭാര പരിധി നിശ്ചയിക്കുക. ഒരിക്കലും ഇത് മറികടക്കാൻ സ്വയം അനുവദിക്കാതിരിക്കുക.
മൾട്ടിപർപ്പസ് ഷൂസുകൾ

ഒന്നിലധികം പാദരക്ഷകൾ കൂടെ കൊണ്ടുപോകുന്നത് ലഗേജിന്റെ ഭാരം വർദ്ധിപ്പിക്കും. ഇത് ഒഴിവാക്കാൻ ഒരു ജോടി മൾട്ടിപർപ്പസ് ഷൂസ് ധരിക്കുക. നിങ്ങളുടെ എല്ലാ വസ്ത്രങ്ങൾക്കും അനയോജ്യമായ ഒരു നിറം കൂടി തിരഞ്ഞെടുക്കുന്നത് ഉത്തമം.
വസ്ത്രങ്ങളിൽ ശ്രദ്ധ വേണം

ലഗേജിന്റെ ഭാരം കൂട്ടുന്നവയാണ് വസ്ത്രങ്ങൾ. യാത്രയിൽ ഒരിക്കൽ മാത്രം ധരിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ഒഴിവാക്കുക. ഒരുമിച്ചോ വെവ്വേറയോ ആയി ധരിക്കാൻ സാധിക്കുന്ന വസ്ത്രങ്ങൾക്ക് ഊന്നൽ നൽകുക.
ടോയ്‌ലറ്ററികൾ ചെറിയ കുപ്പികളിൽ

നിങ്ങൾ യാത്ര ചെയ്യുമ്പോൾ എപ്പോഴും ഷാംപൂ, സോപ്പ് എന്നീ ടോയ്‌ലറ്ററികൾ എല്ലാം ഒരുമിച്ച് വയ്ക്കാനാകുന്ന കിറ്റ് കൂടെ കരുകണം. എന്നാൽ ഷാംപൂ, ബോഡി വാഷ്, കണ്ടീഷണർ എന്നിവയുടെ കുപ്പികൾ ചെറുതും പോർട്ടബിളും ഡിസ്‌പോസിബിളും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.