
ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന പൂവൻ എന്ന ചിത്രം കണ്ണൂരിൽ ആരംഭിച്ചു. സൂപ്പർ ശരണ്യ സിനിമയിൽ കാമ്പസ് കഥാപാത്രമായ അജിത് മേനോനെ അവതരിപ്പിച്ച നടനാണ് വിനീത് വാസുദേവൻ. നർമ്മ പശ്ചാത്തലത്തിൽ സാമൂഹിക വിഷയം പറയുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ അനിഷ്മ, അഖില, റിങ്കു എന്നിവരാണ് നായികമാർ. മണിയൻപിള്ള രാജു, കലാഭവൻ പ്രമോദ്, വരുൺ ധാര, വിനീത് വിശ്വം, സജിൻ ചെറുകര എന്നിവരാണ് മറ്റു താരങ്ങൾ. ഷെബിന് ബക്കറും ഗിരീഷ് എഡിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് വരുൺ ധാര രചന നിർവഹിക്കുന്നു. ഗാനങ്ങൾ സുഹൈൽ കോയ, സംഗീതം മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റർ ആകാശ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ . കുര്യൻ പി.ആർ. ഒ വാഴൂർ ജോസ്.