
തൃശൂർ: മാദ്ധ്യമരംഗത്ത് സമഗ്രസംഭാവന നൽകിയവർക്കുളള മലയാളി സാംസ്‌കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ മലയാളിമുദ്ര പുരസ്കാരത്തിന് കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ അർഹനായി.
21ന് വൈകിട്ട് 4.30ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന മലയാളി സാംസ്‌കാരിക സംഗമത്തിൽ ഹൈക്കോടതി ജഡ്ജി മേരി ജോസഫ് മലയാളിമുദ്ര സമർപ്പണം നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സിറാജ് കാസിം, സി. പ്രജോഷ് കുമാർ, ദിനേഷ്‌കുമാർ, രഞ്ജിത് ബാലൻ, എ.സുബ്രഹ്മണ്യൻ, എസ്. വിജയകുമാർ, ജിനേഷ് പനമ്പിളളി തുടങ്ങിയ മാദ്ധ്യമപ്രവർത്തകർക്കും പുരസ്കാരം സമ്മാനിക്കും.
ഡോ.വി.കെ. അബ്ദുൾ അസീസ്, രാഘവൻ മുളങ്ങാടൻ, ഭാഗീരഥി ചന്ദ്രൻ, അഡ്വ.ഷാജി ജെ. കോടങ്കണ്ടത്ത്, ഡോ. എം.പി.ഷീല കുമാരി, വർഗീസ് തരകൻ, അജയകുമാർ വല്ലുഴത്തിൽ, സൂര്യ ഇഷാൻ, പി.പി.നന്ദകുമാർ, കെ.ജി.ജയകുമാർ, പി.എസ്.അനന്തനാരായണൻ, ഡോ.വി.എം.വിജയൻ ഗുരുക്കൾ, കെ.എഫ്. തോമസ് ഗുരുക്കൾ, ബാബു കോട്ടപ്പാറ, അഫ്സൽ സഹീർ ഗുരുക്കൾ, പി.പി.പ്രശാന്ത് ഗുരുക്കൾ തുടങ്ങിയവരേയും മരണാനന്തര ബഹുമതിയായി പുത്തലത്ത് രാഘവൻ മാസ്റ്ററേയും ആദരിക്കും. അബലയ്ക്കൊരു കൈത്താങ്ങ് സഹായപദ്ധതിയുടെ ഉദ്ഘാടനം അഡ്വ. രഘുരാമപണിക്കർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഡോ. വി ആർ ദായനന്ദൻ, അഡ്വ. എം ആർ മനോജ്കുമാർ, നിമ്മി ജോൺ, അഡ്വ. വി ഗിരീശൻ എന്നിവർ പങ്കെടുത്തു.