
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 മെയ് 18 - - 1197 ഇടവം 4 ബുധനാഴ്ച . ( പുലർന്ന് 8 മണി 9 മിനിറ്റ് 9 സെക്കന്റ് വരെ തൃക്കേട്ട ശേഷം മൂലം നക്ഷത്രം)
അശ്വതി: പല രീതിയിലും ധനം വന്നു ചേരും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും, വാഹനഭാഗ്യം ലഭിക്കും, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വിശേഷപ്പെട്ട ആഹാരം ലഭിക്കും, ശത്രുക്കള്‍ നിഷ്പ്രഭാരാകും.
ഭരണി: കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, സന്താന ഭാഗ്യത്തിന് യോഗം, മുമ്പ് ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും, ശത്രുക്കള്‍ മിത്രങ്ങള്‍ ആകും, ദേവാലയ ദര്‍ശന യോഗം, സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടി, ആത്മീയ ചിന്തകൾ വളരും.
കാര്‍ത്തിക: മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം, വ്യവഹാരവിജയം നേടാൻ സാധിക്കുന്നതാണ്, ബന്ധു ബലം വർദ്ധിക്കും, ബിസിനസില്‍ അഭിവൃദ്ധിയുണ്ടാകും, ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും.
രോഹിണി: വിദേശത്ത് നിന്നും സഹായം ലഭിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കും, വിവിധ തരത്തിലുള്ള സുഖസൗകര്യങ്ങള്‍ അനുഭവിക്കാൻ യോഗം, വിദ്യാര്‍ത്ഥികൾക്കും ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം.
മകയിരം: കുടുംബത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം, ഉദ്ദിഷ്ടകാര്യലാഭം, വ്യാപാരികള്‍ക്ക് വിദേശ ബന്ധം ലഭിക്കും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം കാണുന്നു, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബ ജീവിതത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും
തിരുവാതിര: ധനപരമായ കാര്യങ്ങളില്‍ വിജയം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലര്‍ത്തും, ശത്രുക്കളുടെ ഉപദ്രവം കുറയും, വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് പുരോഗതി, ദൈവിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
പുണര്‍തം: ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്, തെറ്റിദ്ധാരണകള്‍ വന്നു ഭവിക്കും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും.
തികഞ്ഞ ആത്മനിയന്ത്രണം പാലിക്കണം, സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും.
പൂയം: ദേഹദുരിതത്തിനു സാദ്ധ്യത, ജലം,അഗ്‌നി എന്നിവ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് കരുതല്‍ ആവശ്യം, സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും സൂക്ഷിക്കുക, ദാമ്പത്യസുഖക്കുറവ് അനുഭവപ്പെടും, അനാവശ്യസാമ്പത്തിക ഇടപാടില്‍ ചെന്ന് ചാടരുത്.
ആയില്യം: യാത്രയില്‍ ദുരിതാനുഭവങ്ങൾ, സംസാരം വളരെ നിയന്ത്രിക്കണം, എതിർപ്പുകളെ അതിജീവിക്കാന്‍ സാധിക്കില്ല, വിലപിടിച്ച സംഗതികള്‍ മോഷണം പോകും, നിര്‍ബന്ധബുദ്ധി കാരണം പ്രയാസങ്ങള്‍.
മകം: ഏറ്റെടുത്ത ദൗത്യങ്ങൾ പൂര്‍ത്തീകരിക്കും, ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും, എതിര്‍ ലിംഗത്തിൽ ഉള്ളവരോട് താല്‍പര്യം കൂടും, നഷ്ടപ്പെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, വിനോദ യാത്രകള്‍ നടത്തും, ആത്മവിശ്വാസം കൂടും.
പൂരം: സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, വിദേശനിര്‍മിതമായ വസ്‌തുക്കള്‍ ലഭിക്കും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, വിദേശവാസം ഗുണംചെയ്യും, പൂർണ്ണ നിറവോടു കൂടി കാര്യങ്ങൾ ചെയ്തു തീർക്കും.
ഉത്രം: കലാപരമായ കാര്യങ്ങളില്‍ വിജയം, കുടുംബത്തില്‍ ശാന്തിയും സമാധാനവും നിറഞ്ഞ ദിവസം, പ്രവർത്തനങ്ങൾ വിജയത്തിലെത്തും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, ലളിത കലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.
അത്തം: സന്താനസുഖം, സൗന്ദര്യബോധം വര്‍ദ്ധിക്കും, കൂടുതല്‍ പരിശ്രമ ശീലം കാണിക്കും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, മനഃസുഖവും സമാധാനവും ആഗ്രഹ സാഫല്യവും, ഭാവി കരുപ്പിടിപ്പിക്കും, പുതിയ അറിവുകള്‍ സമ്പാദിക്കും.
ചിത്തിര: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം, ആപത്തുകളില്‍ നിന്നും മോചനം, മംഗള കര്‍മ്മങ്ങള്‍ നടത്തും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, മാതാവിന് രോഗശാന്തി ഉണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും.
ചോതി: കുടുംബ ജീവിതത്തിൽ ശുഭകാര്യങ്ങള്‍ നടക്കും, തൊഴിലിലും ബിസിനസിലും നേട്ടം, വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും, പ്രശംസയും അംഗീകാരവും, ബാദ്ധ്യതകള്‍ക്ക് ശമനം, ആഗ്രസാഫല്യം നേടും, ബിസിനസില്‍ നേട്ടം.
വിശാഖം: അഭിമാനകരമായ സംഗതികള്‍ സംഭവിക്കും,വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ നേടും, ആരോഗ്യമായി നല്ല സമയം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധനലാഭം.
അനിഴം: വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി ലഭിക്കും, പ്രണയത്തില്‍ പുരോഗതി, സ്ഥിര വരുമാനം കൂടും, മേലധികാരികളില്‍ നിന്നും സഹായം, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ചികിത്സാരംഗത്ത് നേട്ടങ്ങൾ കൈവരിക്കും.
കേട്ട: മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യം, അംഗീകാരം കിട്ടും, സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും, മാന്യത വർദ്ധിക്കും, പ്രയത്നങ്ങൾ സഫലമാകും.
മൂലം: ഉദ്യോഗ തലത്തില്‍ ശോഭിക്കും, ഭൂമി ക്രയവിക്രയങ്ങള്‍ നടക്കും, ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ച് പുലർത്തും, മനഃസുഖം ലഭിക്കും, രോഗശാന്തിയുണ്ടാകും, ഇഷ്ട ഭക്ഷണ ലഭ്യത, പങ്കാളിയുടെ സഹകരണം പ്രതീക്ഷിക്കാം, വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും.
പൂരാടം: യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും, ശ്രദ്ധാപൂർവം ജോലി നിര്‍വ്വഹിക്കും, നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍, ഭക്ഷ്യ വസ്തുക്കളുടെ വിതരണരംഗത്ത് നേട്ടം, സ്ഥാനക്കയറ്റ തടസം മാറും.
ഉത്രാടം: ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുക, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്, ചിന്തിക്കാതെ പ്രവർത്തിക്കും അതിനാല്‍ അപമാനം സഹിക്കേണ്ടി വരും, ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക് വഴിയൊരുക്കും.
തിരുവോണം: കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക, ധന നഷ്ടമോ അധിക ചെലവോ വരും, മാതാപിതാക്കള്‍ക്ക് നേരിയ രോഗങ്ങൾ, ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, ആരോഗ്യ പരിപാലനത്തിൽ നല്ല ശ്രദ്ധ ആവശ്യമാണ്.
അവിട്ടം: കര്‍മ്മ രംഗത്ത് പ്രതിസന്ധി, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും, നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം, കോപം നിയന്ത്രിക്കണം, പരാശ്രയത്വം, അന്യര്‍ക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും.
ചതയം: ദുര്‍വാശി മൂലം ദുരിതം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക, തൊഴിലിൽ പരാജയം സംഭവിക്കും, പലതും നഷ്ടത്തില്‍ കലാശിക്കും, കുടുംബ കാര്യങ്ങളില്‍ ദുഃഖം, ജോലി ശ്രദ്ധാപൂര്‍വ്വം നിര്‍വ്വഹിക്കണം, ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍.
പൂരുരുട്ടാതി: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം കിട്ടില്ല, നിരാശാബോധം, കാര്യങ്ങള്‍ അനുകൂലമാകമായി നടക്കില്ല, പലവിധത്തിലും ഉള്ള നഷ്ടങ്ങള്‍ സംഭവിക്കും.
ഉത്രട്ടാതി: സുഖാനുഭവങ്ങള്‍ വിട്ടു വിട്ടു അനുഭവിക്കും, നിസ്സാര കാര്യങ്ങള്‍ക്ക് വാശി കാണിക്കും, രഹസ്യങ്ങള്‍
വിഷമാനുഭവങ്ങള്‍ക്ക് ശമനം, സഹോദരഗുണവും സഹായവും ലഭിക്കും, പ്രണയബന്ധങ്ങൾ ഉടലെടുക്കും, വിദ്യാപരമായ മുന്നേറ്റം.
രേവതി: നാനാവഴികളിലൂടെ സഹായം, രോഗങ്ങള്‍ക്ക് ആശ്വാസം. അന്യർ മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സന്തോഷം, കുടുംബത്തിന്‍റെ പിന്തുണ ലഭിക്കും.