russia

മോസ്കോ : ഫാസ്റ്റ് ഫുഡ് ഭീമൻമാരായ മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു. റഷ്യയിലെ 850 ഔട്ട്‌ലെറ്റുകളും വിൽക്കാനൊരുങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. യുക്രെയിനിലെ അധിനിവേശ പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം. 1990ലാണ് മക്ഡൊണാൾഡ്സ് റഷ്യയിൽ പ്രവർത്തനമാരംഭിച്ചത്.

മാർച്ചിൽ റഷ്യയിലെ പ്രവർത്തനം മക്ഡൊണാൾഡ്സ് താത്കാലികമായി നിറുത്തിവച്ചിരുന്നു. നിലവിൽ റഷ്യയിൽ തന്നെയുള്ളവർക്കാണ് ഔട്ട്‌‌ലെറ്റുകൾ വിൽക്കാനൊരുങ്ങുന്നത്. ഏകദേശം 62,000 ജീവനക്കാരാണ് മക്ഡൊണാൾഡ്സിന് റഷ്യയിലുള്ളത്.

ഇവർക്ക് കരാർ കഴിയും വരെ ശമ്പളം ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കി. യുക്രെയിൻ അധിനിവേശം ആരംഭിച്ചത് മുതൽ ജീവനക്കാർക്ക് മക്ഡൊണാൾഡ്സ് മുഴുവൻ ശമ്പളവും നൽകുന്നുണ്ട്.