
ഇസ്താംബുൾ : നാറ്റോ സഖ്യത്തിന്റെ ഭാഗമാകാനുള്ള ഫിൻലൻഡിന്റെയും സ്വീഡന്റെയും തീരുമാനത്തെ എതിർത്ത് തുർക്കി രംഗത്ത്. കുർദിഷ് പോരാളികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇരുരാജ്യങ്ങളുടെയും സന്നദ്ധതയെ തുർക്കി പ്രസിഡന്റ് തയ്യിപ് എർഡോഗൻ വിമർശിച്ചു. ഇരു രാജ്യങ്ങളിൽ നിന്നുള്ള നാറ്റോ അപേക്ഷകൾ തടയുമെന്നും തുർക്കി വ്യക്തമാക്കി. വിഷയത്തിൽ തങ്ങളുമായി ചർച്ചയ്ക്ക് ഫിന്നിഷ്, സ്വീഡിഷ് പ്രതിനിധികൾ തുർക്കിയിലേക്ക് വരേണ്ടതില്ലെന്നും എർഡോഗൻ പറഞ്ഞു. നാറ്റോ സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യം എതിർപ്പ് പ്രകടിപ്പിച്ചാൽ പുറമേ നിന്ന് ഒരു രാജ്യത്തിനും സഖ്യത്തിലേക്ക് പ്രവേശിക്കാനാകില്ല.