തിരുവനന്തപുരം : കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ ഷോല നേച്ചർ സൊസൈറ്റിയിലെ അംഗങ്ങൾ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം കേരള വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ജെ.പി.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഷോല നേച്ചർ സൊസൈറ്റി അംഗങ്ങൾ ആയ അനൂപ് പാലോട്, കിരൺ.ആർ.ജി, റെജി ചന്ദ്രൻ, സൂരാജ് ചൂടൽ , വിശാന്ത്.വി.എസ്, സുജിത് സുരേന്ദ്രൻ, ധനുഷ് മുണ്ടേല, ജിജീന്ദ്രൻ ആർ.എസ്, സുഗതൻ.പി, പ്രീന.ആർ.എസ്, മനോജ്.വി എന്നിവരുടെ 115ഓളം ചിത്രങ്ങളാണ് വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്‌സിലെ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. പ്രദർശനം ഇന്നും നാളെയും രാവിലെ 9 മണിമുതൽ രാത്രി 8 മണി വരെയുണ്ടാകും.