
ആരോഗ്യത്തിനായി നമ്മൾ സമീകൃതാഹാരം ശീലമാക്കണം. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ന്യൂട്രീഷനിലെ വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ആരോഗ്യപൂർണവും വൈവിദ്ധ്യപൂർണവുമായ ആഹാരക്രമം നമ്മൾ ജീവിതത്തിന്റെ തന്നെ ഭാഗമാക്കണം. മഴവിൽ നിറങ്ങളുള്ള ആഹാരം ഉൾപ്പെടുത്തിയാൽ സമ്പൂർണ വിഭവങ്ങളാകും.
പഴവർഗങ്ങളിൽ പപ്പായ, പേരക്ക, ആപ്പിൾ, ഓറഞ്ച്, നാരങ്ങ, തണ്ണിമത്തൻ എന്നിവയും പച്ചക്കറികളിൽ ഇലക്കറികൾ, കാപ്‌സിക്കം, മുളപ്പിച്ച പയറുവർഗങ്ങൾ എന്നിവയും ശീലമാക്കാം. കിഴങ്ങുവർഗങ്ങൾ മിതപ്പെടുത്തണം. സീസണൽ ഫുഡ്സിൽ കാലാവസ്ഥയ്‌ക്ക് അനുസരിച്ചുള്ള വിഭവങ്ങളോടൊപ്പം തൈര്, സംഭാരം, രസം, പുളിശ്ശേരി, സാമ്പാർ, ഇഞ്ചി, മഞ്ഞൾ, ചുക്ക്, വെളുത്തുളളി, കുരുമുളക്, പുതിന/ മല്ലി ഇലകൾ എന്നിവ ഉൾപ്പെടുത്താം. നാരുകളടങ്ങിയ ഭക്ഷണവും ആവിയിൽ പാകം ചെയ്യുന്നവയും ഏറെ ഗുണപ്രദമാണ്.