romance

ശാരീരികവും മാനസികവുമായി സുഖം നൽകാൻ സെക്സിന് സാധിക്കും. എന്നാൽ കിടക്കയിലെ ആനന്ദം ഇല്ലാതാക്കാൻ ചെറിയ ചില കാര്യങ്ങൾ മതി. ലൈംഗികതയുമായി ബന്ധപ്പെട്ട് പലർക്കും ആശങ്കകൾ ഉണ്ടാകാറുണ്ട്. ഇത് മിക്കപ്പോഴും വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്.


ലൈംഗിക ബന്ധത്തിന്റെ സമയമാകുമ്പോൾ ഉദ്ധാരണം നഷ്ടമാകുന്നവരുണ്ട്. ഇതോടെ മിക്കവരും മാനസികമായി തളർന്നുപോകും. നല്ലരീതിയിൽ ഉണ്ടായിരുന്ന ഉദ്ധാരണം സെക്സിനിടയിൽ തളർന്നുപോകുന്നുണ്ടെങ്കിൽ അതിന് കാരണം മാനസിക പിരിമുറുക്കമായിരിക്കാമെന്നാണ് സെക്‌സോളജിസ്റ്റുകൾ പറയുന്നത്.

ലൈംഗിക വേഴ്ചയ്ക്കിടെ മാത്രം ഉണ്ടാകുന്ന ഈ അവസ്ഥയെ 'പെർഫോമൻസ് ആങ്‌സൈറ്റി' എന്നാണ് പറയുന്നത്. ലൈംഗിക കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ കുറ്റബോധമോ ഉണ്ടോയെന്ന് ആത്മപരിശോധന നടത്തുക.


ഉത്കണ്ഠ ഇല്ലാതെ പരസ്പരം ഇടപെടാൻ ദമ്പതികൾക്ക് കഴിയണം. ആറ് മാസം കഴിഞ്ഞിട്ടും ഈ അവസ്ഥയിൽ മാറ്റമില്ലെങ്കിൽ ഡോക്ടറെ സമീപിച്ച്, ഉദ്ധാരണം ദീർഘിപ്പിക്കാനുള്ള ചികിത്സയും ഉത്കണ്ഠ കുറയ്ക്കാനുള്ള മാർഗങ്ങളും തേടുക.