ola

രാജ്യത്ത് വിപ്ലവം തീർക്കാൻ എത്തിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി ഒട്ടനവധി പരാതികൾ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ വാഹനങ്ങളുടെ ഗുണങ്ങളെപ്പറ്റിയും ഏറെപ്പേർ വാദങ്ങളുന്നയിക്കുന്നുണ്ട്.

ഒരൊറ്റ ചാര്‍ജില്‍ 202 കിലോമീറ്റര്‍ ഓല സ്കൂട്ടർ ഓടിയെന്ന വാർത്ത ഇത്തരത്തിലൊന്നായിരുന്നു. ഇപ്പോഴിതാ കമ്പനിയെപ്പോലും ഞെട്ടിച്ച വാഹന ഉടമയ്ക്ക് സ്വന്തമായി പുത്തൻ സ്കൂട്ടർ നൽകുമെന്ന വാഗ്ദ്ധാനം നിറവേറ്റിയിരിക്കുകയാണ് ഒല.

ola

ഒരൊറ്റ ചാര്‍ജില്‍ 202 കിലോമീറ്റര്‍ ഓടിയെന്ന നേട്ടം കൈവരിച്ച ഉപഭോക്താവിന് പുതുപുത്തന്‍ എസ് 1 പ്രോയാണ് കമ്പനി സമ്മാനമായി നല്‍കിത്. ഒല ഇലക്ട്രിക് സി.ഇ.ഒ ഭവീഷ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.

ഒറ്റ ചാര്‍ജില്‍ 202 കിലോമീറ്റര്‍ മറികടന്നെന്ന നേട്ടത്തെ വിപ്ലവകരമെന്നാണ് ഭവീഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയത്. വൈകാതെ പെട്രോള്‍ സ്‌കൂട്ടറുകള്‍ ചരിത്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Karthik you’re a revolutionary in every sense of the word! You've broken records (incl ICE 2ws) by getting 200km range in a single charge on the Ola S1.

As promised, there's a free Gerua S1 Pro waiting for you🙂👍🏼

Petrol 2Ws are going to be history soon!#EndICEage https://t.co/GpqSs81xWf

— Bhavish Aggarwal (@bhash) May 16, 2022

പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാണ് 200 കിലോമീറ്റര്‍ ഒറ്റ ചാര്‍ജില്‍ മറികടക്കാന്‍ വാഹന ഉടമയ്ക്ക് സാധിച്ചത്. സ്‌കൂട്ടര്‍ ഉടമ കാര്‍ത്തിക് ട്വിറ്ററിലൂടെ താന്‍ കൈവരിച്ച നേട്ടം ചിത്രം സഹിതം പങ്കുവച്ചിരുന്നു. ഒറ്റ ചാര്‍ജില്‍ 202 കിലോമീറ്റര്‍ ഓടിയെന്ന് ചിത്രം കാണാം. പുതിയ ഒ.എസില്‍ എക്കണോമിക് മോഡില്‍ ഓടിച്ചാണ് കാര്‍ത്തിക് ഈ നേട്ടം കൈവരിച്ചത്.

ദേശീയ പാതയിലും നഗരത്തിലെ തിരക്കുകളിലും ഓടിച്ചാണ് ഈ നേട്ടം കാർത്തിക് കെെവരിച്ചത്. മണിക്കൂറില്‍ ശരാശരി 27 കിലോമീറ്റര്‍ വേഗത കെെവരിച്ചതായി ഒലയുടെ ഡിസ്‌പ്ലേയില്‍ കാണാം. മണിക്കൂറിൽ 48 കിലോമീറ്ററായിരുന്നു പരമാവധി വേഗം. 202 കിലോ മീറ്റർ ഓടിയിട്ടും മൂന്നു ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നു.

2022 ഏപ്രിലില്‍ മാത്രം 12,683 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഒല ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. മാർച്ചിനെ അപേക്ഷിച്ച് 39 ശതമാനം വർദ്ധനവാണ് വില്‍പനയിലുണ്ടായിരുക്കുന്നത്.