
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്, സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്‌തികകളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പളം 19,000-43,600. ഒഴിവുകൾ 50. പ്രായപരിധി 18 നും 36 നും മദ്ധ്യേ. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃത വയസിളവ് ലഭിക്കും. പരീക്ഷാ ഫീസ് 300 രൂപ. അവസാനതീയതി ജൂൺ 18. അപേക്ഷയ്‌ക്കും വിശദാംശങ്ങൾക്കും kdrb.kerala.gov.in