abdullakutti

ഹജ്ജിന് കൂടുതൽ ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന അബദ്ധ പ്രസംഗത്തിനു ന്യായീകരണവുമായി കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി. എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി...' എന്നായിരുന്നു പ്രസംഗത്തെ കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴുള്ള അബ്ദുള്ളക്കുട്ടിയുടെ മറുപടി.

പ്രസംഗത്തിനിടെ ബിജെപി നേതാവ് കൃഷ്ണദാസ് കുടിക്കാൻ വെള്ളം തന്നു. അതിനു ശേഷം കൈയീന്നു പോയി–അബ്ദുള്ളക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് അബ്ദുള്ളക്കുട്ടി നടത്തിയ പ്രസംഗം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആ പ്രസംഗത്തിന്റെ പല ഘട്ടങ്ങളിലും താൻ സൗദിയെ കുറിച്ചും ഇവിടത്തെ ഭരണാധികാരികൾ ചെയ്യുന്ന സഹായങ്ങളെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അബ്‌ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.