
നോയ്ഡ : റിലയൻസ് ഫൗണ്ടേഷൻ ജൂനിയർ എൻ.ബി.എ ദേശീയ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന്റെ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ കേരളം 49-47ന് ചെന്നൈയെയാണ് തോൽപ്പിച്ചത്. ഇതാദ്യമായാണ് സബ് ജൂനിയർ തലത്തിൽ കേരളം ഒരു ദേശീയ ചാമ്പ്യൻഷിപ്പ് ജേതാക്കളാവുന്നത്. സെമിയിൽ കേരളം ഹൈദരാബാദിനെ 46-44ന് തോൽപ്പിച്ചിരുന്നു.ഫൈനലിൽ കേരളത്തിന് വേണ്ടി ജൊനാഥൻ 13 പോയിന്റുകൾ നേടി ടോപ് സ്കോററായി.