boxing

ഇസ്താംബുൾ : തുർക്കിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണപ്രതീക്ഷ നിലനിറുത്തി ഇന്ത്യൻ ബോക്സർ നിഖാത്ത് സരിൻ ഫൈനലിലെത്തി. 52 കിലോഗ്രാം സെമിയിൽ ബ്രസീലിന്റെ കരോളില ഡി അൽമേയ്ദയെ 5-0ത്തിന് തോൽപ്പിച്ചാണ് സിഖാത്ത് ഫൈനലിലെത്തിയത്. ഫൈനലിൽ തായ്‌ലാൻഡിന്റെ ജിറ്റ്പോംഗ് ജുഡാമാസാണ് നിഖാത്തിന്റെ എതിരാളി.

അതേസമയം മറ്റ് ഇന്ത്യൻ താരങ്ങളായ മനീഷയുടെയും പർവീണിന്റെയും പോരാട്ടം സെമിഫൈനലിൽ അവസാനിച്ചു. ഇവർക്ക് വെങ്കലം ലഭിച്ചു.