മുംബയ്: ഫെഡറൽ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസും ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി മാർക്കറ്റ് റെഗുലേറ്റർ സെബിയിൽ നിന്നുള്ള ഐ.പി.ഒയ്ക്കുള്ള അനുമതി ലഭിച്ചു. ഇത് കൂടാതെ, എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സർവീസസ്, സ്പെഷ്യാലിറ്റി മറൈൻ കെമിക്കൽ നിർമാതാക്കളായ ആർക്കിയൻ കെമിക്കൽ ഇൻഡസ്ട്രീസ് എന്നിവയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്കും അനുമതി നൽകിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഐ.പി.ഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചത്.