diljith-nandago

കാഞ്ഞങ്ങാട്: പെരിയ ചെർക്കപ്പാറയിൽ കൂട്ടുകാരോടൊന്നിച്ച് പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാക്കം ചെർക്കപ്പാറയിലെ പ്രവാസി കെ. രവീന്ദ്രനാഥന്റെയും ഷീബയുടെയും മകൻ നന്ദഗോപൻ എന്ന അമ്പാടി (15), മഞ്ഞങ്ങാട്ടെ ദിനേശന്റെയും രേഷ്മയുടെയും ഏകമകൻ ദിൽജിത്ത് എന്ന ഉണ്ണി (14) എന്നിവരാണ് മരിച്ചത് . അഞ്ചുകുട്ടികളാണ് കുളിക്കാനെത്തിയത്. ഇതിനിടയിലാണ് രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങിയത്.മറ്റ് കുട്ടികൾ പരിസരവാസികളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിൽജിത്തിനെ കണ്ടെത്തിയത്. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് നന്ദഗോപനെ കണ്ടെടുത്തത്. ക്രൈസ്റ്റ് സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ് നന്ദഗോപൻ. സഹോദരി: നന്ദന. പെരിയ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ് ദിൽജിത്ത്.