
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ് ബി എം ആർ ) വിഭാഗത്തിലേയ്ക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ നിയമനം പ്രകാരം നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവുകളുടെ എണ്ണം : ഒന്ന്. ആവശ്യ യോഗ്യത : (1) പ്ലസ് ടു (2) കംപ്യൂട്ടർ പരിശീലനം. അഭിലഷണീയ യോഗ്യത : ( 1 ) അംഗീകൃത സർവകലാശാലാ ബിരുദം. (2)ഡാറ്റാ എൻട്രി ഓപ്പറേറ്റർ & ഓഫീസ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച പരിചയം
സർക്കാർ ഉത്തരവു പ്രകാരമാകും ശമ്പളം.
ആറു മാസത്തെ കരാർ കാലാവധി പ്രകാരമാണ് നിയമനം.ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 25/05/2022 വൈകുന്നേരം 3 മണിയ്ക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇമെയിൽ വഴിയോ, നേരിട്ടോ നൽകേണ്ടതാണ്.
അപേക്ഷകൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇമെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.