
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ട് നന്ദി അറിയിക്കാൻ പേരറിവാളനും അമ്മയും എത്തി. ചെന്നൈ വിമാനത്താവളത്തിൽ നച്ചായിരുന്നു എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയത്. ജയിൽ മോചനത്തിനായുള്ള സർക്കാരിന്റെ പിന്തുണയ്ക്ക് പേരറിവാളൻ നന്ദി അറിയിച്ചു. പേരറിവാളനെ ആലിംഗനം ചെയ്‌താണ് സ്റ്റാലിൻ സ്വീകരിച്ചത്.
സ്വന്തം നാടായ ജ്വാലാർപേട്ടിൽ നിന്നായിരുന്നു അമ്മയ്ക്കും അച്ചനമൊപ്പം പേരറിവാളൻ എത്തിയത് തമിഴ്‌നാടിന്റെയും ഫെഡറലിസത്തിന്റെയും വിജയമാണ് പേരറിവാളന്റെ മോചനമെന്ന് സ്റ്റാലിൻ പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് പേരറിവാളനെ ജയിൽ മോചിതനാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. 19-ാം വയസിൽ അറസ്റ്റിലായ പ്രതി 31 വർഷത്തിന് ശേഷമാണ് മോചിതനാകുന്നത് . ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്.
30 ஆண்டுகளுக்கும் மேலான சிறைவாசத்திலிருந்து விடுதலைக் காற்றை முழுமையாகச் சுவாசிக்க உள்ள பேரறிவாளனுக்கு எனது வாழ்த்துகளும் வரவேற்பும்.
— M.K.Stalin (@mkstalin) May 18, 2022
ஒரு துளி நியாயமான கண்ணீருக்கு எதையும் வெல்லும் திறன் உண்டு எனத் தாய்மையின் இலக்கணமாக நின்றுள்ளார் அற்புதம் அம்மாள் என்னும் அயராத போராளி! (1/3) pic.twitter.com/VAqzcLZOtw