japan

ടോക്കിയോ : രണ്ട് വർഷങ്ങൾക്ക് ശേഷം വിദേശ ടൂറിസ്റ്റുകൾക്കായി അതിർത്തി തുറക്കാനൊരുങ്ങി ജപ്പാൻ. ഈ മാസം അവസാനം മുതൽ ഏതാനും ചില രാജ്യങ്ങളിൽ നിന്ന് മാത്രമുള്ള ടൂറിസ്റ്റുകൾക്കാണ് പ്രവേശനാനുമതി. 2020ലാണ് ജപ്പാൻ അതിർത്തികളടച്ചത്.

യു.എസ്, ഓസ്ട്രേലിയ, തായ്‌ലൻഡ്, സിംഗപ്പൂർ രാജ്യങ്ങളിലെ ടൂറിസ്റ്റുകൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ച, സ്വകാര്യ മെഡിക്കൽ ഇൻഷ്വറൻസുള്ളവരെയാണ് പരിഗണിക്കുക. രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ജാപ്പനീസ് ട്രാവൽ കമ്പനികൾ വഴിയാണ് ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുക.