
കാൻ ചലച്ചിത്രമേള തുടങ്ങിയാൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്നത് ഐശ്വര്യറായിയെ കാണാനാണ്. ഓരോ തവണയും താരം ആരാധകരുടെ ഹൃദയം കവരുന്ന ലുക്കിലാണ് എത്തുന്നത്. ഈ വർഷവും അവർ പതിവ് തെറ്റിച്ചില്ല. കറുത്ത ഗൗണിൽ പൂക്കൾ ഡിസൈൻ ചെയ്ത ലുക്കിലാണ് ഐശ്വര്യ റെഡ് കാർപ്പെറ്റിലെത്തിയത്.

ത്രിഡി ഫ്ലോറൽ മോട്ടിഫ് വർക്കായിരുന്നു ഗൗണിന്റെ പ്രധാന ആകർഷണം. ഡോൾസ് ആൻഡ് ഗബ്ബാനയുടെ ഗൗണാണ് ഐശ്വര്യ അണിഞ്ഞത്. വലതുകൈയിലും ഗൗണിന്റെ ഇടതുഭാഗത്തുമാണ് പൂക്കൾ തുന്നിച്ചേർത്തിട്ടുള്ശത്.
കമ്മൽ മാത്രമാണ് ആകെ ധരിച്ച ആഭരണം. മുടിയിലും ഇത്തവണ വലിയ പരീക്ഷണങ്ങൾ നടത്താൻ താരം മുതിർന്നില്ല. മേക്കപ്പും മിനിമൽ ലുക്കിലാണ്. പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

കുടുംബസമേതമാണ് ഐശ്വര്യ ഇത്തവണ കാനിൽ പങ്കെടുക്കാൻ ഫ്രാൻസിൽ എത്തിയത്. ഭർത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കും ഒപ്പമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
2002ല്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ദേവ്ദാസ് എന്ന സിനിമയുടെ പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് ഐശ്യര്യ റായ് ആദ്യമായി കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. പിന്നീടുള്ള മേളകളിലെ സ്ഥിര സാന്നിദ്ധ്യമാണ് താരം.