face

പുരുഷന്മാരും സ്ത്രീകളും ഒരു പോലെ പ്രാധാന്യം നൽകുന്ന കാര്യമാണ് സൗന്ദര്യ സംരക്ഷണം. ചർമം മങ്ങിയാലോ മിക്കവരുടെയും ഉറക്കം പോകും. ചർമത്തിന് തിളക്കം കൂട്ടാൻ മാർക്കറ്റിൽ കിട്ടുന്ന പല ക്രീമുകളും വാരിത്തേക്കുന്നവരുണ്ട്. എന്നാൽ പലപ്പോഴും പാർശ്വലങ്ങൾ ഉണ്ടാകുകയും ചെയ്യും.


മുഖത്തെ ഈ പ്രശ്നത്തിന്റെ പ്രധാന കാരണം മൃതകോശങ്ങൾ നീക്കം ചെയ്യാത്തതാണ്. മൃതകോശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ചർമം വരണ്ടും മങ്ങിയും ഇരിക്കും. എത്ര ലോഷൻ ഉപയോഗിച്ചാലും ചർമത്തിന് തിളക്കം ലഭിക്കില്ല.


ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം സ്‌ക്രബർ ഉപയോഗിച്ച് മസാജ് ചെയ്യണം. തക്കാളിച്ചാറിനെ ഫ്രീസറിൽവച്ച് കട്ടയാക്കി, അതുവച്ച് മുഖത്ത് സ്‌ക്രബ് ചെയ്യുന്നത് ഏറെ ഫലപ്രദമാണ്. കടലമാവ്, പാല്‍, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയുന്നത് മൃതകോശങ്ങളെ അകറ്റാൻ സഹായകമാണ്.