pakistan

ഇസ്‌ലാമാബാദ്: യു.എസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയ്ക്ക് തകർച്ച. ഓപ്പൺ മാർക്കറ്റിൽ യു.എസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപ (പി.കെ.ആർ) 200 കടന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ബുധനാഴ്‌ച പാകിസ്ഥാൻ രൂപ ഡോളറിനെതിരെ 198.39 ആയി കുറഞ്ഞുവെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു. കഴിഞ്ഞ ഒൻപത് വ്യാപാര ദിനങ്ങളിൽ 6.83 ശതമാനത്തിന്റെ നഷ്ടം നേരിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ രൂപയ്‌ക്കെതിരെ 2.2664 എന്ന നിലയ്ക്കാണ് പാകിസ്ഥാൻ രൂപയുടെ വ്യാപാരം നടക്കുന്നത്. യൂറോയ്‌ക്കെതിരെ 206, പൗണ്ട് സ്റ്റെർലിംഗിനെതിരെ 244 എന്നിങ്ങനെയാണ് പി.കെ.ആറിന്റെ നില.

pakistan