mount-zion

കാടും മലയും കടലും പുഴയുമൊക്കെ ചേർന്ന് പ്രകൃതിരമണീയം തന്നെയാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരം. പൊന്മുടി, ശംഖുംമുഖം, പൂവാർ, കോവളം തുടങ്ങി കാഴ്‌ചകളുടെ വിസ്‌മയയിടങ്ങൾ നിരവധിയുണ്ടിവിടെ. എന്നാൽ കടലും വിമാനവും കാണാം ഒരുമിച്ചു കാണാൻ പറ്റുന്ന ഒരു ഹിൽവ്യൂ കൂടിയുണ്ട് തലസ്ഥാനത്ത്

തിരുവനന്തപുരത്തെ തിരുവല്ലത്തിനടുത്തുള്ള ജഡ്‌‌ജിക്കുന്നിലെ മൗണ്ട് സിയോൺ എന്ന വീടാണ് സ്ഥലം. പ്രധാനമായും കുടുംബമായി എത്തുന്നവർക്ക് ഒരു ഷോട്ട് ഹോം സ്‌റ്റേ എന്ന സങ്കൽപ്പത്തിലാണ് മൗണ്ട് സിയോൺ വിഭാവനം ചെയ‌്തിരിക്കുന്നത്. കൊവിഡ് കാലത്ത് ദൂരെയൊന്നും യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ഏറെ ആശ്വാസമായിരുന്നു ഇവിടുത്തെ അന്തരീക്ഷം. തിരുവനന്തപുരത്തെ മൂന്നാർ എന്നാണ് ഈ സ്ഥലത്തെ പലരും വിശേഷിപ്പിക്കുന്നത്.

നിലവിൽ ഹോം സ്‌റ്റേ ആയാണ് പ്രവർത്തിക്കുന്നതെങ്കിലും ഭാവിയിൽ ഒരു റിസോർട്ടായി മൗണ്ട് സിയോൺ രൂപപ്പെടുത്താനാണ് ആഗ്രഹമെന്ന് ഉടമസ്ഥ പറഞ്ഞു. രണ്ടേക്കറിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്താണെങ്കിലും യാതൊരു തരത്തിലുള്ള ശബ്‌ദ‌കോലാഹലങ്ങളും മൗണ്ട് സിയോണിലില്ല.