rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും ഒട്ടനവധി നാശനഷ്ടങ്ങളുണ്ടായി. വർക്കലയിൽ ശക്തമായ മഴയിൽ വെട്ടൂർ ഒന്നാംപാലം തീരദേശ റോഡ് ഇടിഞ്ഞു.

അപകടസാദ്ധ്യത ഉള്ളതിനാൽ ഇവിടെ ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. തീരദേശ റോ‌ഡുകളിൽ ഇനിയും അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടന്ന മുന്നറിയിപ്പുണ്ട്.

rain

ശക്തമായ മഴയ്ക്ക് പിന്നാലെ അരുവിക്കര ഡാം കൂടുതൽ തുറന്നിട്ടുണ്ട്. മൂന്നും നാലും ഷട്ടറുകൾ കൂടുതൽ ഉയർത്തും. സമീപവാസികൾ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തൃശൂരിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ജലനിരപ്പ് 420 മീറ്ററായി ക്രമപ്പെടുത്താനാണ് ഷട്ടർ തുറക്കുന്നത്. നിലവിൽ 420.9 മീറ്ററാണ് ജലനിരപ്പ്.

തൃശൂർ നാട്ടികയിൽ തെങ്ങ് വീണ് വീട് തകർന്നു. ഈ സമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ശക്തമായ മഴ തുടരുന്നതോടെ റവന്യൂ മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

ഫോൺ - 8078548538

rain