astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 20 - 1197 ഇടവം 6 വെള്ളിയാഴ്ച (പുലർച്ചെ 3 മണി 16 മിനിറ്റ് 48 സെക്കന്റ് വരെ പൂരാടം ശേഷം ഉത്രാടം നക്ഷത്രം )

അശ്വതി: കേസുകളില്‍ നിന്നും രക്ഷ, വ്യവഹാര വിജയം, കര്‍മ്മപുഷ്ടി, കുടുബാംഗങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും, യാത്രയില്‍ നേട്ടം, ധനപ്രാപ്തി, ദൈവാനുകൂല്യം, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.

ഭരണി: കര്‍മ്മ രംഗത്ത് നേട്ടം, ‍ വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭങ്ങള്‍, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

കാര്‍ത്തിക: കുടുബപരമായി സ്വസ്ഥതയും സമാധാനവും ഉണ്ടാകും, ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങള്‍, പലതരത്തില്‍ ധന നേട്ടം, ശുഭകാര്യങ്ങള്‍ നടക്കും, ധനപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

രോഹിണി: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

മകയിരം: മറ്റുള്ളവരെ സഹായിക്കും, പരിശ്രമശീലം കൂടുതലായിരിക്കും അതില്‍ വിജയിക്കുകയും ചെയ്യും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, കുടുംബത്തില്‍ സ്ത്രീകൾക്ക് അംഗീകാരം ലഭിക്കും.

തിരുവാതിര: പ്രയത്‌ന നേട്ടം, നല്ലസുഹൃത്തുക്കള്‍ ലഭിക്കും, ഉത്സാഹിയായിരിക്കും, ദൃഢനിശ്ചയം ഉണ്ടാകും, സ്വതന്ത്രചിന്തയും വിശാലവീഷണവും ഉണ്ടാകും,പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, അധികാരപരിധി വര്‍ദ്ധിക്കും.

പുണര്‍തം: ബുദ്ധിപരമായി കാര്യങ്ങള്‍ നിറവേറ്റും, സുഹൃത്തുക്കള്‍ സഹായിക്കും,ജീവിതം സുഖകരമായിരിക്കും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യത, സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

പൂയം: കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത,ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.

ആയില്യം: മറ്റുള്ളവരുടെവാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും.അനാവശ്യ മായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സഹായം കൈപ്പറ്റിയിരുന്നവർ ശത്രുക്കള്‍ ആകും.

മകം: ശത്രുവര്‍ദ്ധന, അനിയന്ത്രിതമായ ചെലവുകള്‍, പരാശ്രയശീലം, വിഷയാസക്തിയുണ്ടാകും,മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍, കോടതിനടപടി നേരിടേണ്ടി വരും.

പൂരം: ബന്ധുജനങ്ങളുമായി കലഹം, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും,
സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍,വിശ്വാസവഞ്ചന നേരിടും, ശത്രുവിന്റെ മേൽ വിജയം നേടും.

ഉത്രം: അവിചാരിതമായി ധന നേട്ടം, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും,എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

അത്തം: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടില്ല, ഉദ്യോഗ സ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

ചിത്തിര: സേവന സന്നദ്ധത പ്രകടിപ്പിക്കും, സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും, സുഖാനുഭവങ്ങള്‍.താല്‍ക്കാലിക ജോലിസ്ഥിരമാകും, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും,കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.

ചോതി : സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മാറും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യതയുണ്ടാകും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കും, ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും, കുടുംബ സുഖം,മംഗളകര്‍മ്മങ്ങളില്‍ സഹകരിക്കും.

വിശാഖം: സാഹിത്യ കാരന്മാര്‍ക്ക് പുതിയ അവസരങ്ങളോ പുതിയ രചനയോ സംജാതമാകും,വിവാഹകാര്യങ്ങളില്‍ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍.

അനിഴം: മാതാപിതാക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യും, വിദ്യാഗുണം, ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും,കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധു ബലം.

കേട്ട: പണസംബന്ധമായി നിയമനടപടികള്‍ നേരിടേണ്ടി വരും, സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം, ശത്രുക്കള്‍ വര്‍ദ്ധിക്കും,സംസാരം വളരെ നിയന്ത്രിക്കണം,ഔഷധം ഉപയോഗിക്കേണ്ടി വരും.

മൂലം: പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ കലഹം, പലവിധ കുഴപ്പങ്ങളിലകപ്പെടും,യാത്രകളും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങള്‍ വളരെ പ്രതികൂലമാകും, വാഹനങ്ങൾ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.

പൂരാടം: ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ സാധ്യത, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകള്‍,‍ തെറ്റിദ്ധാരണകൾ വന്നു ഭവിക്കും.

ഉത്രാടം: ധനത്തിന്‍റെ കാര്യത്തില്‍ ബുദ്ധിമുട്ടും, വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും,കരുതലോടെയിരിക്കുക, വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്, പ്രണയംമൂലം കഷ്ടപ്പാടുകൾ .

തിരുവോണം: വിശ്വാസവഞ്ചന നേരിടും,ആരോഗ്യത്തില്‍ കരുതല്‍ വേണം, പ്രണയനൈരാശ്യം, ദുരിതങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍,‍ തൊഴിൽ പരമായി എതിര്‍പ്പുകള്‍,‍ അനുകൂലികൾ ശത്രുക്കള്‍ ആകും.

അവിട്ടം: പരുഷമായി സംസാരിക്കും,മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും .കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സാമ്പത്തിക നഷ്ടം, ആരോഗ്യപരമായി മോശസമയം, വിശ്വസ്ഥർ അവശ്യ സമയത്ത് സഹായിക്കില്ല.

ചതയം: ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം,മിത്രങ്ങള്‍ ശത്രുക്കള്‍ ആകും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും.

പൂരുരുട്ടാതി: ലോണുകളും മറ്റും പ്രതികൂലമായേക്കാം, കുടുംബ ജീവിതത്തിൽ അസ്വസ്ഥതകള്‍ സൃഷ്ടിക്കും,കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകള്‍.

ഉത്തൃട്ടാതി: മനസിലുദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും, യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം.

രേവതി: പ്രണയ കാര്യങ്ങളില്‍ സന്തോഷാനുഭങ്ങൾ ഉണ്ടാകും, പരസഹായത്താല്‍ സുഖാനുഭങ്ങള്‍, രഹസ്യങ്ങൾ സൂക്ഷിക്കാന്‍ കഴിയും, ശത്രുക്കളുടെ ഉപദ്രവം കുറയും,യാത്രമൂലം നേട്ടം ,തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം.