siju

സിനി​മ​യി​ൽ​ ​ര​ണ്ട് ​ഡ​യ​ലോ​ഗ് ​പ​റ​യാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​​​ച്ച​പ്പോ​ൾ​ ​മു​ത​ൽ​ ​സി​​​ജു​ ​വി​​​ത്സ​ന്റെ​ ​പ്ര​തീ​ക്ഷ​ ​ആ​ലു​വ​ ​പു​ഴ​യാ​യി​​​ ​ഒ​ഴു​കി​​.​ ​പ​ന്ത്ര​ണ്ടു​വ​ർ​ഷം​ ​പി​​​ന്നി​​​ടു​ന്ന​ ​യാ​ത്ര​യി​​​ൽ​ ​പ്ര​തീ​ക്ഷ​യും​ ​ആ​ഗ്ര​ഹ​വും​ ​മു​ന്നി​​​ൽ​ ​പോ​വു​ന്ന​തി​​​നൊ​പ്പം​ ​സി​​​ജു​ ​സ​ഞ്ച​രി​​​ക്കു​ന്നു.​ ​ഈ​ ​യാ​ത്ര​യി​​​ൽ​ ​നാ​യ​ക​നാ​യി​ ​എ​ത്തു​മ്പോ​ൾ​ ​ആ​ദ്യ​ ​വൈ​ദി​​​ക​ ​വേ​ഷ​മാ​ണ് ​ വ​ര​യ​ൻ​ സി​നി​മ​യി​ൽ.​ ​സി​നി​മ​യി​ലെ​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങളെക്കുറിച്ചും മു​ന്നോ​ട്ടു​ള്ള​ ​യാ​ത്ര​യെക്കുറിച്ചും ​സി​ജു​ ​വി​ത്സ​ൻ​ ​സംസാരിക്കുന്നു.


വൈ​ദി​ക​നാ​ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചി​രു​ന്നോ​ ?
എ​ന്റെ​ ​കു​ട്ടി​ക്കാ​ല​ത്ത് ​മ​മ്മി​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​ണ്.​ ​പ​ള്ളി​യി​ൽ​ ​അ​ൾ​ത്താ​ര​ ​ബാ​ല​നാ​യി​രു​ന്നു.​ ​യു​വ​ജ​ന​ ​കൂ​ട്ടാ​യ്‌​മ​യി​ൽ​ ​സ​ജീ​വ​മാ​യി​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​ങ്ങ​നെ​യാ​ണ് ​ക​ല​യും​ ​സം​ഗീ​ത​വു​മാ​യി​ ​കൂ​ടു​ത​ൽ​ ​അ​ടു​പ്പം​ ​ഉ​ണ്ടാ​വു​ന്ന​ത്.​ ​സ​ത്യ​ത്തി​ൽ,​ ​എ​ന്നി​ലെ​ ​ക​ലാ​കാ​ര​ൻ​ ​വ​ള​രു​ന്ന​തി​ന് ​പാ​രീ​ഷി​ലെ​ ​ക​ലാ​പ്ര​വ​ർ​ത്ത​നം​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​വൈ​ദി​ക​രു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​ഉ​ണ്ടാ​യി​രു​ന്നു.​സി​നി​മ​യി​ൽ​ ​വൈ​ദി​ക​നാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.
മോ​ഹ​ൻ​ലാ​ൽ​ ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റാ​യിഅ​ഭി​ന​യി​ച്ചി​ട്ടും​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഇ​തു​വ​രെ​ ​സ്‌​ക്രീ​നി​ൽ​ ​വ​ന്നി​ല്ല​ ?
ആ​ദ്യ​ ​സി​നി​മ​യാ​യ​ ​മ​ല​ർ​വാ​ടി​ ​ആ​ർ​ട്സ് ​ക്ള​ബി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ത​ന്ന​ ​വി​ലാ​സം​ ​ഗു​ണ​മേ​ ​ന​ൽ​കി​യു​ള്ളൂ.​ ​ലാ​ലേ​ട്ട​നൊ​പ്പം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സി​നി​മ​ക​ൾ​ ​വ​ന്നെ​ങ്കി​ലും​ ​ക​ഥാ​പാ​ത്രം​ ​സ​ന്തോ​ഷം​ ​ത​രാ​ത്ത​തി​നാ​ൽ​ ​ചെ​യ്തി​ല്ല.​ ​ലാ​ലേ​ട്ട​നൊ​പ്പം​ ​വൈ​കാ​തെ​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​ .​ ​മ​മ്മു​ക്ക​യോ​ടൊ​പ്പ​മു​ള്ള​ ​സി​നി​മ​ ​സം​ഭ​വി​ക്കാ​നും​ ​കാ​ത്തി​രി​ക്കു​ന്നു.


പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട് ​എ​പ്പോ​ഴാ​യി​രി​ക്കും​ ​എ​ത്തു​ക​ ?
വൈ​കാ​തെ​ ​ഉ​ണ്ടാ​കും.​ ​അ​വ​സാ​ന​ ​ജോ​ലി​ക​ൾ​ ​ന​ട​ക്കു​ന്നു.​ ​എ​ന്റെ​ ​അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സി​നി​മ​യാ​ണ് ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട്.​ ​വി​ന​യ​ൻ​ ​സാ​ർ​ ​ഈ​ ​സി​നി​മ​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​മു​ത​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​ഏറ്റവും​ ​മി​ക​വി​ൽ​ ​എ​ത്തി​ക്കു​ന്ന​തി​ന് ​ഞ​ങ്ങ​ൾ​ ​എ​ല്ലാ​വ​രും​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ശ്ര​മി​ക്കു​ന്നു.​ ​ര​ണ്ടു​വ​ർ​ഷ​മാ​യി​ ​ഞാ​ൻ​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​കൂ​ടെ​യാ​ണ്.​ ​നാ​യ​ക​നാ​യി​ ​മാ​റാ​ൻ​ ​പാ​ക​പ്പെ​ട​ണ​മെ​ന്നും​ ​ക​ഥാ​പാ​ത്രം​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ​ ​മാ​റ്റം​ ​വേ​ണ​മെ​ന്നും​ ​ചി​ന്തി​ക്കു​ന്ന​ ​സ​മ​യ​ത്താണ് ച​രി​ത്ര​പു​രു​ഷ​നാ​യ​ ​ആ​റാ​ട്ടു​പു​ഴ​ ​വേ​ലാ​യു​ധപ്പ​ണി​ക്ക​രെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭിച്ചത്.​