കവിത

feather

എ​ന്റെ​ ​സു​ഹൃ​ത്തേ,​നീ​ ​എ​ന്നോ​ട്
എ​ഴു​താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്തി​നെ​ച്ചൊ​ല്ലി​ ​എ​ഴു​തേ​ണ്ടു​ ​ഞാ​ൻ.
ഇ​പ്പോ​ൾ...?
ഇ​വി​ടെ?
സ​ത്യ​മോ?
അ​ർ​ദ്ധ​സ​ത്യ​മോ?
വെ​റും​ ​ക​ള​വോ?
പി​ന്നി​ട്ടു​പോ​ന്ന​ ​സ്വ​ർ​ഗ​സൗ​ഭാ​ഗ്യ​ ​
ശീ​ത​ളി​മ​യോ?
ജീ​വ​ന​ ​ത​മോ​ഗ​ർ​ത്ത​ ​ഗ​ഹ​ന​ഗ​തി​ക​ളാം
ദീ​പ്ത​ ​വ​ർ​ഷ​ങ്ങ​ളോ?
കാ​ല​പ്ര​വാ​ഹ​ ​സ​മ​സ്യ​ച്ചു​ഴി​യിൽ
കാ​ലി​ട​റി​ ​വീ​ണ​തോ?
വേ​ർ​പെ​ട്ടു​പോ​യ​ ​പ്രി​യ​ ​ആ​ത്മാ​ക്ക​ളെ​ച്ചൊ​ല്ലി​യോ?
നി​രാ​സ​പ​ത​ന​ങ്ങ​ളാ​ൽ​ ​ചി​ന്നി​ച്ചി​ത​റിയ
ആ​ത്മ​രേ​ണു​ക്ക​ളോ?
ചു​മ​ടേ​ന്തി​ ​ത​ള​ർ​ന്നു​താ​ണ്ടിയ
ക​ഠോ​ര​ക​ന​ൽ​പ്പാ​ത​ക​ളോ?
ചു​ടു​പൊ​ള്ള​ലേ​റ്റു
വി​ങ്ങു​ന്നൊ​രീ​ ​കാ​ൽ​പ്പാ​ദ​ങ്ങ​ളോ?
ഹൃ​ദ​യാ​ന്ത​ര​ങ്ങ​ളി​ലേ​റ്റ​ ​അ​ഗാധ
മു​റി​പ്പാ​ടു​ക​ളോ?
മ​ധു​ര​പ്പു​ഞ്ചി​രി​ ​മാ​യാ​തെ
കു​ടി​ച്ചു​തീ​ർ​ത്ത​ ​ച​വ​ർ​പ്പു​നീ​രോ?
നി​ശ​ബ്ദ​ ​രോ​ദ​ന​ങ്ങ​ളും​ ​ദു​ഃസ്വ​പ്ന​ങ്ങ​ളും
ചൂ​ഴ്ന്ന​ ​രാ​വു​ക​ളോ?
പ​ഞ്ചാ​ഗ്നി​ ​ന​ടു​വി​ലെ
താ​പ​ത​പ​സി​ൻ​ ​അ​ന്ത്യ​ത്തി​ലെ
മൗ​നം​ ​പൊ​തി​ഞ്ഞ​ ഈ
സൗ​മ്യ​ശ​മ​രൂ​പ​ ​പ​രി​ത്യാ​ഗ​മോ?
നി​ര​ർ​ത്ഥ​ത​യു​ടെ​ ​ഉ​ണ​ർ​വാ​ലേ
നി​ർ​മ്മ​മ​ത​ ​മൂ​ർ​ദ്ധ​ത​യാ​ർ​ന്ന്
അ​സ്ത​മ​ന​ത്തി​ന് ​മി​ഴി​യൂ​ന്നിയ
ഈ​ ​സാ​ന്ധ്യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളോ?
ഒ​രു​ ​ക​ണ്ണ​ുനീ​ർ​പ്പൂ​വി​ന്റെ​ ​ആ​ർ​ദ്രം
ഓ​ർ​മ്മ​വ​രി​ക​ളോ?
ഇ​നി​ ​നീ​ ​പ​റ​യൂ...
എ​ന്തി​നെ​ച്ചൊ​ല്ലി​ ​എ​ഴു​തേ​ണ്ടു​ ​ഞാ​ൻ?