no-mask-in-closed-rooms

ദോഹ: ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഭരണകൂടം. ഇനി മുതൽ അടച്ചിട്ട മുറികളിൽ മാസ്ക് ധരിക്കണ്ട എന്നതാണ് പ്രധാന പ്രഖ്യാപനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

അടച്ചിട്ട കെട്ടിടങ്ങളിലും കടകളിലും നേരത്തെ മാസ്ക് ധരിക്കേണ്ടത് നിർബന്ധമായിരുന്നു. ഇക്കാര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 21 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. എന്നാൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഇഹ്‌തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും അതിൽ ഗ്രീൻ സിഗ്നൽ ലഭിക്കുകയും വേണം. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളിൽ തന്നെ തുടരുകയാണ്.

ആശുപത്രികളിലും പൊതു ഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്നവരും മാസ്ക് ധരിക്കുന്നത് തുടരണം. കൂടാതെ പൊതു പരിപാടികൾ നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളിൽ തന്നെ തുടരുകയാണ്.