കോവിഡ് എന്ന മഹാമാരി പെയ്തുതീരുന്നതിനു മുമ്പ് തന്നെ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന കുരങ്ങ് പനി ലോകത്ത് പടർന്നുപിടിക്കുന്നു. മധ്യ പടിഞ്ഞാറൻ ആഫ്രിക്കയിൽ സാധാരണ പകർച്ചവ്യാധിയായ ഈ വൈറസ് ബാധ ഇപ്പോൾ ആഫ്രിക്ക വിട്ട് മറ്റു രാജ്യങ്ങളിലേക്ക് പടരുന്നതാണ് ലോകത്തെ ഭീതിയിലാഴ്ത്തുന്നത്. ബ്രിട്ടന്‍, അമേരിക്ക, ഇസ്രായേല്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് കുരങ്ങു പനി സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ പോര്‍ച്ചുഗലിലും സ്‌പെയിനിലും വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നു. സ്‌പെയിനില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

monkey-pox

രോഗം ബാധിച്ചവര്‍ എന്ന് സംശയിക്കപ്പെടുന്ന എട്ട് പേര്‍ സ്‌പെയിനില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ശരീരത്തില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുവരികയാണ്. പോര്‍ച്ചുഗലില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് 15 പേര്‍ നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. രോഗം ബാധിച്ചവരിലേറെയും യുവാക്കളാണ്. പുരുഷന്മാരില്‍ മാത്രമാണ് ഇതുവരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, ഇവര്‍ക്ക് രോഗബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുവരെ മധ്യ ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും തിരികെ എത്തുന്നവര്‍ക്കോ അവരുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കോ മാത്രമായിരുന്നു രോഗം പിടിപെട്ടിരുന്നത്.