widows

ന്യൂഡൽഹി : തന്റെ രണ്ടാം ഭാര്യയെ മകൻ വിവാഹം ചെയ്‌തെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം. ഉത്തരഖണ്ഡിലെ ബാ‌സ്‌പൂർ ജില്ലയിലാണ് സംഭവം. തന്റെ രണ്ടാം ഭാര്യയായ ബബ്‌ലിയെ ആദ്യഭാര്യയിലെ മകൻ വിവാഹം ചെയ്‌തതായാണ് ഇന്ദ്രാറാം എന്നയാൾ പരാതി നൽകിയത്

ആദ്യ ഭാര്യയിൽ ഇന്ദ്രാറാമിന് രണ്ട് ആൺമക്കളുണ്ട്. ബബ്‌ലിയുമായുള്ള വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി. . ആദ്യഭാര്യയിലെ മകൻ സ്ഥിരമായി വീട്ടിൽ വരാറുണ്ടെന്നും ഇന്ദ്രാറാം പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ബബ്‌ലി മടങ്ങി എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ മകനുമായി അവരുടെ വിവാഹം കഴിഞ്ഞതായി അറിഞ്ഞത്. ബബ്‌ലി തന്റെ 20000 രൂപയും കൊണ്ടുപോയതായി ഇന്ദ്രാറം പറഞ്ഞു.

ഭർത്താവിനൊപ്പം മടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റത്തിൽ ഇന്ദ്രാറാമിന് പരിക്കേറ്റിട്ടുണ്ട്. ഇതോടെയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്.