പതിനൊന്ന് സുഹൃത്തുക്കളുടെ ആഘോഷത്തിനിടയിൽ അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന സംഭവത്തെയാണ് ചിത്രം പറയുന്നത്. ജിത്തു ജോസഫിന്റെ ത്രില്ലർ ചിത്രം എന്നതായിരുന്നു ട്വൽത്ത്‌മാന്റെ കാത്തിരിപ്പിന് പ്രേക്ഷകരെ പിടിച്ചിരുത്തിയ ഘടകം.

ചില സീനുകളിൽ ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ ചിത്രത്തിന് ത്രില്ലർ സ്വഭാവം കൈവരുന്നുണ്ട്. മലയാള സിനിമയിലെ പതിനൊന്ന് യുവതാരങ്ങൾ അണിനിരക്കുന്നുവെന്ന പ്രത്യേകതയും ചിത്രമുണ്ട്. സസ്പെൻസ് ഇടയ്‌ക്കിടെ കൈ വിടുന്നുണ്ടെങ്കിലും പെട്ടെന്നാണ് സിനിമയുടെ സ്വഭാവം മാറുക.

ദൃശ്യം പോലൊരു സിനിമയല്ലെന്ന് ആദ്യമേ തന്നെ ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. അത് നൂറ് ശതമാനവും ശരിയാണെന്ന് ചിത്രം കണ്ടാൽ മനസിലാകും. ചിത്രത്തിന്റെ ദൈർഘ്യവും അല്പം കൂടിപ്പോയിട്ടുണ്ട്. മോഹൻലാൽ എന്ന നടന് കൂടുതലായി ചെയ്യാനൊന്നും കഥയിലുണ്ടായിരുന്നില്ല.

സസ്പെൻസ് നിലനിറുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

twelthman