meenakshi

മുടി വളരാൻ കിടിലൻ സീക്രട്ട് വെളിപ്പെടുത്തി മീനാക്ഷി അനൂപ്. യൂട്യൂബ് ചാനലിലൂടെയാണ് താരം കേശ സംരക്ഷണത്തിനുള്ള കിടിലൻ സീക്രട്ട് വെളിപ്പെടുത്തിയത്. ഇത്തവണ മീനാക്ഷി അമ്മയ്‌ക്കൊപ്പമാണ് വീഡിയോ ചെയ്തത്.

എണ്ണവച്ചതുകൊണ്ട് മാത്രം മുടി പനങ്കുലപോലെ വളരത്തൊന്നുമില്ല. എണ്ണവച്ച് നല്ല മസാജൊക്കെ ചെയ്യുമ്പോൾ രക്തയോട്ടം കൂടും. ഇതുവഴി മുടി വളരും. കൂടാതെ മുടി ഡ്രൈ ആയത് മാറ്റി, നാച്യുറൽ ഹെയർ തിരിച്ചുവരാനുള്ള ചാൻസ് വളരെ കൂടുതലാണ്. ഏത് ഷാംപുവാണ് തിരഞ്ഞെടുക്കുന്നത് എന്നതിലും വലിയ കാര്യമുണ്ട്. നമ്മുടെ മുടി എങ്ങനെയാണെന്നറിഞ്ഞിട്ടു വേണം ഷാംപു തിരഞ്ഞെടുക്കാൻ.-മീനാക്ഷി പറഞ്ഞു.


മുടി വളരാൻ താൻ കണ്ടെത്തിയ സൂത്രപ്പണിയും മീനാക്ഷി ആരാധകരുമായി പങ്കുവച്ചു. 'ഇത് ഞാൻ സ്വന്തമായി കണ്ടുപിടിച്ച സാധനമാണ്. സാധാരണ എന്തെങ്കിലും മുടിയിൽ ഇട്ടാൽ പതുക്കെ പതുക്കെയല്ലേ റിസൾട്ട് കിട്ടൂ. പക്ഷേ ഇത് നല്ല വ്യത്യാസമുള്ളപോലെ എനിക്ക് ഫീൽ ചെയ്തു.

ഇത് ഏത്തപ്പഴവും മുട്ടയും യോജിപ്പിച്ച് തലയിൽ തേച്ചുപിടിപ്പിക്കുക. കഴുകിക്കളയാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഒരു പ്രാവശ്യം ചെയ്തപ്പോൾ ഇതിന്റെ കൂടെ തേനും ചേർത്തിരുന്നു. മുഖത്ത് തേക്കാനും എനിക്കിഷ്ടമാണ്. പതിനഞ്ച് മിനിട്ടിന് ശേഷം ഷാംപു ഇട്ട് മുടി കഴുകുക.'- മീനാക്ഷി പറഞ്ഞു.