ജാക്ക് ആൻഡ് ജിൽ സിനിമയുടെ ട്രെയിലർ കണ്ടവരെല്ലാം മഞ്ജുവാര്യരുടെ ഇംഗ്ലീഷ് ഡയലോഗ് കേട്ട് ഞെട്ടിയതാണ്. ഒറ്റ ശ്വാസത്തിൽ ഇതെങ്ങനെ പറഞ്ഞൊപ്പിച്ചുവെന്നായിരിക്കും പലരും ചിന്തിച്ചിട്ടുണ്ടാവുക. എന്നാൽ ഇപ്പോൾ അതേ ഡയലോഗ് പറഞ്ഞ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം.
ചിത്രത്തിന്റെ പ്രസ് മീറ്റിൽ പങ്കെടുക്കുന്നതിനിടയിലാണ് മഞ്ജുവാര്യർ വീണ്ടും ആ ഡയലോഗ് പറഞ്ഞത്. സൗബിൻ ഷാഹിർ, ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. വീഡിയോ കാണാം...
