pooram

തൃശൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനാെടുവിൽ പൂരം വെടിക്കെട്ട് ആരംഭിച്ചു. മഴ മാറിയതോടെ പൂരം വെടിക്കെട്ട് ഇന്നുതന്നെ നടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. തൃശൂർ പൂരത്തോടനുബന്ധിച്ച് മേയ് 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു. വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്.


തേക്കിൻകാട് മൈതാനത്തിന്റെ രണ്ട് വശങ്ങളിലായിട്ടാണ് ഇരു ദേവസ്വങ്ങളുടെയും കരിമരുന്നും സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പുര. തൽഫലമായി പൊലീസ് കാവലും ബാരിക്കേഡും ഉൾപ്പെടെ കർശനസുരക്ഷയാണ് ഒരുക്കിയിരുന്നത്. വലിയ അളവിലുള്ള വെടിക്കോപ്പുകൾ ഇനിയും സൂക്ഷിക്കുന്നത് പ്രയാസകരമാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ പറഞ്ഞിരുന്നു.