siva

ശിവകാർത്തികേയൻ നായകനായി അഭിനയിച്ച ഡോൺ കണ്ടു അഭിനന്ദനം അറിയിച്ച് രജനികാന്ത്. മികച്ച അഭിനയം. അവസാനം 30 മിനിട്ട് കണ്ട് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല എന്നാണ് രജനികാന്ത് ഫോൺ വിളിച്ചു ശിവകാർത്തികേയനെ അറിയിച്ചത്. അറ്റ്‌ലിയുടെ ശിഷ്യനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോണിൽ പ്രിയങ്ക അരുൾ മോഹനാണ് നായിക. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ഡോൺ കോമഡി ഗണത്തിൽപ്പെട്ട ചിത്രമാണ്. സൂരി, ശിവാജി, ആർ.ജെ. വിജയ്, ബാല ശരവണൻ എന്നിവരാണ് മറ്റു താരങ്ങൾ. അനിരുദ്ധ് രവി ചന്ദറാണ് സംഗീത സംവിധാനം. ഡോക്ടറിനു ശേഷം എത്തുന്ന ശിവകാർത്തികേയൻ ചിത്രമാണ് ഡോൺ.