
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 മേയ് 21 - 1197 ഇടവം 7 വെള്ളിയാഴ്ച . (പുലർച്ചെ 1 മണി 17 മിനിറ്റ് 44 സെക്കന്റ് വരെ ഉത്രാടം ശേഷം തിരുവോണം നക്ഷത്രം. രാത്രി 11 മണി 45 മിനിറ്റ് 54 സെക്കന്റ് വരെ ശേഷം അവിട്ടം നക്ഷത്രം)
അശ്വതി: വിദേശത്തുനിന്നും ശുഭ വാര്‍ത്ത, മനസന്തോഷം കിട്ടുന്ന അറിയിപ്പുകള്‍ ലഭിക്കും, കേസുകളില്‍ വിജയം, പ്രയത്നത്തിന് തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം.
ഭരണി: പ്രണയ സാഫല്യം, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും, പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
കാര്‍ത്തിക: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ശത്രു ദോഷം, രോഗങ്ങള്‍ കൊണ്ടുള്ള ധനച്ചെലവ്, ദാമ്പത്യ സുഖക്കുറവ്, ബന്ധുക്കളുടെ എതിര്‍പ്പുകള്‍.
രോഹിണി: പ്രതികൂലമായ പരിതസ്ഥിതികളില്‍ മനോധൈര്യം പ്രകടിപ്പിക്കും, ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം,വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം, സുഖ സൗകര്യങ്ങൾ, പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.
.
മകയിരം: കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകൾ മൂലം ദുഃഖം, താമസസ്ഥലം മാറിപ്പോകേണ്ടിവരും, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും, പണം കടം വാങ്ങിക്കേണ്ടി വരും, കുടുംബകലഹം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും.
തിരുവാതിര: കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, പ്രശസ്തിയും വിജയവും,മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റര്‍വ്യൂകളില്‍ ജയം.
പുണര്‍തം:കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകൾ മൂലം ദുഃഖം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, കുടുംബത്തില്‍ സമാധാനക്കുറവ്, യാത്രയിൽ ധന നഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.
പൂയം: പ്രവര്‍ത്തി നേട്ടത്തിന് കഠിന പരിശ്രമം വേണ്ടിവരും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാദ്ധ്യത.
ആയില്യം: ദാമ്പത്യ വിഷയങ്ങളില്‍ സുഖം, ശത്രുക്കള്‍ നിഷ്പ്രഭരാവും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും, കുടുംബജീവിതത്തില്‍ ശാന്തിയും സമാധാനവും കളിയാടും.
മകം: സുഖാനുഭവങ്ങള്‍ വിട്ടു വിട്ടു അനുഭവിക്കും, ആരോഗ്യപരിപാലനം നടത്തും, പുതിയ അവസരങ്ങള്‍ ലഭിക്കും, സ്വന്തം ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം.
പൂരം: വിവാദങ്ങളില്‍ വിജയവും രോഗശാന്തിയും, ദേവാലയ ദര്‍ശനം നടത്തും, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം, വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, തൊഴില്‍ മേഖല ഉഷാറാകും.
ഉത്രം: പുതിയ അവസരങ്ങള്‍, ആഢംബര വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, പരിശ്രമം വിജയിക്കും, പ്രണയ കാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.
അത്തം: വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, കുടുംബത്തില്‍ സമാധാനം, കൃഷിയില്‍ നിന്നും ധന ലാഭം,മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.
ചിത്തിര: മനോദുരിതത്തിൽ നിന്നും മോചനം, ദൈവീക ചിന്ത ഉടലെടുക്കും, വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, സഹോദരഗുണം, സ്ത്രീകള്‍ മുഖേന നേട്ടം, നിര്‍മ്മാണ പ്രവര്‍ത്തികളിലെ തടസങ്ങള്‍ മാറിക്കിട്ടും.
ചോതി : സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, അനുകൂലമായ വിവാഹ ബന്ധം കിട്ടും,എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഭാര്യാഗുണം.
വിശാഖം: അവിചാരിത ധനനേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം, സ്വതന്ത്രമായി സഞ്ചരിക്കും, വസ്ത്രാഭരണാദികള്‍ ലഭിക്കും, സ്വദേശത്ത് തിരിച്ചെത്തും, ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം.
അനിഴം: സഹോദരങ്ങളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കും. വ്യവഹാര വിജയം, ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും, ഇഷ്ട ജന സമ്പര്‍ക്കത്തില്‍ മനസിന് സന്തോഷം കിട്ടും. ക്ഷേത്ര ദര്‍ശനം നടത്തും, ജോലിസ്ഥലത്ത് നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.
കേട്ട:കലകളില്‍ താല്‍പര്യവും അഭിനിവേശവും തോന്നും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, വീട് പണിയാരംഭിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, ആരോഗ്യപരിപാലനം നടത്തും, ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍നടക്കും.
മൂലം: ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമങ്ങള്‍, ശത്രുവര്‍ദ്ധന, മനസമാധാനക്കുറവ് സ്വയം ഉണ്ടാക്കും, നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയര്‍ക്കും, ധന നഷ്ടം, കുടുംബകലഹം.
പൂരാടം: ബുദ്ധിയില്ലാതെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നത് മൂലം അബദ്ധങ്ങളില്‍ ചാടും, വിവാഹ ജീവിതത്തില്‍ കല്ലുകടി, ദുഷിച്ച ദിവസം, യാത്ര മംഗള കർമ്മങ്ങൾ മുതലായവ മാറ്റി വയ്ക്കുക.
ഉത്രാടം: അകാരണമായ ഭയം വന്ന് ഭവിക്കാം, സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്, പിതൃബന്ധുക്കളില്‍ നിന്നും വിഷമാനുഭവങ്ങള്‍, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കണം.
തിരുവോണം: ധനസമ്പാദനം നടത്തും, കലാപരമായ കാര്യങ്ങളില്‍ നേട്ടം, അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബാംഗങ്ങള്‍ പ്രതികാര മനോഭാവത്തോടെ പെരുമാറും.
അവിട്ടം: യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറി കിട്ടും, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അനുമതിയും ധനലഭ്യതയും, നിഗൂഡ ശാസ്ത്രങ്ങളില്‍ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി കൈവരിക്കാൻ സാധിക്കും.
ചതയം: ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്തബോധം കാണിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി കിട്ടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും,വിജയവും അംഗീകാരവും, യാത്രയിൽ ഗുണവും.
പൂരുരുട്ടാതി: എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതിയുണ്ടാകും, ജനപ്രീതിയും അംഗീകാരവും, ആഗ്രഹത്തിന് വിപരീതമായി കുടുംബാങ്ങള്‍ പെരുമാറും, മനസുഖം കിട്ടും, ധനലാഭം.
ഉത്രട്ടാതി: വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, കുട്ടികൾക്ക് വസ്ത്രാഭരണാദികള്‍ ലഭിക്കും, വ്യവഹാരങ്ങളില്‍ വിജയം, ഉപരിപഠനത്തിന് അനുകൂലമായ സമയം, കുടുംബത്തില്‍ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും. രോഗശമനം, ഉണ്ടാകും.
രേവതി: സഹോദര സ്ഥാനത്ത് ഉള്ളവരിൽ നിന്നും പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരും, ലോണുകള്‍ എളുപ്പത്തില്‍ അനുവദിച്ചു കിട്ടിയേക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം, സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.