അറുപത്തിരണ്ടു വയസിലേക്ക് കടക്കുകയാണ് പ്രിയ താരം

mohann

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ ബറോസ് ഒരുങ്ങുമ്പോഴാണ് ഇത്തവണ മോഹൻലാലിന് പിറന്നാൾ.പിറന്നാൾ തലേന്നാണ് ഏറ്റവും പുതിയ ചിത്രമായ ട്വൽത്ത് മാൻ ഒ.ടി.ടി റിലീസായി എത്തിയത്. ദൃശ്യം 2 വിനുശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച സിനിമ.അണിയറയിൽ ഒരുങ്ങുന്നുണ്ട് ഒരുപിടി ലാൽ ചിത്രങ്ങൾ.

അ​സാ​ദ്ധ്യ​ ​സം​വി​ധാ​യ​ക​നാ​ണ് ​താ​നെ​ന്ന് ​തെ​ളി​ക്കും​ ​വി​ധ​മാ​ണ് ​ ബറോസിന്റെ ലൊ​ക്കേ​ഷ​നി​ൽ​ ​മോ​ഹ​ൻ​ലാ​ൽ.​ ​ഒ​രി​ക്ക​ലും​ ​പു​തു​മു​ഖ​ ​സം​വി​ധാ​യ​ക​ന​ല്ല,​​​വ​ള​രെ​ ​മു​ൻ​പേ​ ​സം​വി​ധാ​യ​ക​ ​കു​പ്പാ​യം​ ​അ​ണി​യേ​ണ്ട​തെ​ന്നു​ ​തോ​ന്നി​പ്പി​ക്കും.​ ​'​എ​ല്ലാ​ത്തി​നും​ ​അ​തി​ന്റേ​താ​യ​ ​സ​മ​യ​മു​ണ്ട് ​വി​ജ​യാ​"​ ​എ​ന്ന​ ​ഭാ​വ​ത്തി​ൽ​ ​മോ​ണി​റ്റ​റി​നു​ ​മു​ൻ​പി​ൽ​ ഇരിക്കുന്ന ​മോ​ഹ​ൻ​ലാ​ലിനെയായിരിക്കും കാണാൻ കഴിയുക ​ .​ ​ചെ​റി​യ​ ​കാ​ര്യം​ ​പോ​ലും​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കുന്നു.​ ​റീ​ ​ടേ​ക്കു​ക​ൾ​ ​ര​ണ്ടോ​ ​നാ​ലോ​ ​വ​രെ​ ​പോ​യാ​ലും​ ​വി​ഷ​യ​മ​ല്ല​ .​ ​അ​ഭി​ന​യം​ ​പോ​ലെ​ ​ത​ന്നെ​ ​സം​വി​ധാ​ന​വും​ ​മി​ക​വോ​ടെ​ ​ചെ​യ്യു​ന്നു.​ ​ബ​റോ​സ് ​കാ​ണു​മ്പോ​ൾ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​സം​വി​ധാ​ന​ ​മാ​ജി​ക് ​പ്രേ​ക്ഷ​ക​ർ​ ​തി​രി​ച്ച​റി​യുമെന്ന് ഉറപ്പ്.​ ബറോസ് സ്വന്തം സിനിമ എന്ന നിലയിൽ കണ്ടു കൂടെ നിൽക്കുന്നവരാണ് എല്ലാവരും.
മോഹൻലാൽ എന്ന നടൻ ക​ഥാ​പാ​ത്ര​മാ​യി​ ​ന​ട​ത്തി​യ​ ​അ​ഭി​ന​യ​ത​ല​ങ്ങ​ളാ​ണ് ​ഇ​തു​വ​രെ​ ​ക​ണ്ട​ത്.​ ​ ​ന​വാ​ഗ​ത​ന​ല്ലെ​ന്ന് ​തോ​ന്നി​പ്പി​ക്കു​ന്ന​ ​സം​വി​ധാ​യ​ക​ന്റെ​ ​മി​ക​വാണ് ഇനി കാണാൻ പോകുന്നത്.
എ​ത്ര​യോ​ ​വ​ർ​ഷ​മാ​യി​ ​ന​ട​ൻ​ ​എ​ന്ന​ ​അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള​ ​ആ​ൾ​ ​ഇ​പ്പോ​ഴും​ ​ഇ​ത്ര​യും​ ​ആ​ത്മ​സ​മ​ർ​പ്പ​ണം​ ​ന​ട​ത്തു​മ്പോ​ൾ​ ​സ്നേ​ഹ​വും​ ​ബ​ഹു​മാ​ന​വും​ ​ഇ​ര​ട്ടി​ക്കു​ന്നുവെന്ന് സഹപ്രവർത്തകർ പങ്കുവയ്ക്കുന്നു. ​ ​
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ, പുലിമുരുകനുശേഷം വൈശാഖുമായി ഒന്നിക്കുന്ന മോൺസ്റ്റർ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്ന സിനിമകൾ.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ആണ് പൂർത്തിയാകാനുള്ള മോഹൻലാൽ ചിത്രം. ബറോസ് പൂർത്തിയായ ശേഷം റാമിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന.വിദേശ ലൊക്കേഷനുകളിലാണ് ഇനി റാമിന്റെ ചിത്രീകരണം. ദോഹയിലുള്ള മോഹൻലാൽ ഇന്ന് മുംബയ് യിൽ എത്തുമെന്ന് അറിയുന്നു.