നവാഗത സംവിധായകനായ രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത ഉടൽ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഹാസ്യതാരമെന്ന ലേബലിൽ ഒതുക്കിയിരുന്ന ഇന്ദ്രൻസ് എന്ന നടൻ ഞെട്ടിക്കുന്ന അഭിനയമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. വളരെ ശക്തമായ കഥാപാത്രമായി ദുർഗ കൃഷ്ണയും ചിത്രത്തിൽ എത്തുന്നു. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്.
ഒരു വീടിനുള്ളിൽ നടക്കുന്ന ഉദ്യ്വേഗജനകമായ നിമിഷങ്ങൾ ഹൊറർ മൂഡിൽ അവതരിപ്പിച്ചിരിക്കുകയാണ് ഉടലിൽ. ശക്തമായ കഥാപാത്രങ്ങളായി മൂന്ന് പേരും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ന്യൂജൻ ത്രില്ലർ സിനിമകളുടെ ചേരുവകളോടെയാണ് ഉടൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയത്. ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചത്. ചിത്രത്തെ ഏറെ ത്രസിപ്പിക്കുന്നതിലും ത്രില്ലർ സ്വഭാവം നൽകുന്നതിലും പശ്ചാത്തല സംഗീതം പ്രധാന പങ്കുവഹിക്കുന്നു. ഉടലിനെ കൂടുതൽ സങ്കീർണമാക്കുന്നത് ചിത്രത്തിന്റെ സംഗീതം തന്നെയാണെന്ന് പറയാൻ സാധിക്കും. വില്ല്യം ഫ്രാൻസിസ് ആണ് ഉടലിൽ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാം.
