vijay-babu

തിരുവനന്തപുരം യുവനടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് തെരയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്ത രാജ്യമാണ് ജോർജിയ. നേരത്തെ തന്നെ ഇത് സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു,​

കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ കേന്ദ്ര വിദേശകാര്യ വകുപ്പ് വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. പാസ്‌പോർട്ടും വിസയും റദ്ദാക്കിയാൽ വിജയ് ബാബുവിന് ദുബായിൽ തങ്ങാൻ കഴിയില്ല,​ ഇത് മുൻകൂട്ടി കണ്ടാണ് നടന്റെ നീക്കം എന്നാണ് പൊലീസ് സംശയിക്കുന്നത്. വിജയ് ‌ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ‌ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ ്.

കഴിഞ്ഞ മാസം 22ാനാണ് യുവനടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തത്.