df

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ വൺ ഇന്ത്യ വൺ ഗോൾഡ് റേ​റ്റ് പോളിസിയുടെ ഭാഗമായി
കുറഞ്ഞവിലയിൽ സ്വർണം സ്വന്തമാക്കാനുള്ള അവസരത്തിന് മികച്ച പ്രതികരണം. രാജ്യത്ത് എവിടെയും സ്വർണത്തിന് ഒരേവില ഈടാക്കുന്നതാണ് മലബാറിന്റെ വൺ ഇന്ത്യ വൺ ഗോൾഡ് റേ​റ്റ് പോളിസി. ഇതിലൂടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സ്വർണ്ണം വാങ്ങാമെന്ന നേട്ടത്തിന് പുറമെ പണിക്കൂലിയിലും വലിയ
ഇളവ് ലഭിക്കുന്നു.

''ഇന്ത്യയിൽ സമ്പാദ്യത്തിനും നിക്ഷേപത്തിനുമുള്ള ഏ​റ്റവും വലിയ ഉപാധികളിലൊന്നാണ് സ്വർണം. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏ​റ്റവും മികച്ച വിലയിൽ സ്വർണം നൽകുകയെന്ന ഉദ്ദേശത്തോടെയാണ് വൺ ഇന്ത്യ വൺ ഗോൾഡ് റേ​റ്റ് നടപ്പാക്കിയത്. "- മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് എല്ലാ ജുവലറികളും സ്വർണം വാങ്ങുന്നത്. ഒരേ നിരക്കിലുള്ള നികുതിയാണ് നൽകുന്നതും. എന്നിട്ടും വിവിധ സംസ്ഥാനങ്ങളിൽ വിവിധ നിരക്കിൽ സ്വർണം വിൽക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.