
പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പുതിയ പതിപ്പിന് നാളെ തുടക്കമാകും. പുരുഷൻമാരിൽ നൊവാക്ക് ജോക്കോവിച്ചും വനിതകളിൽ ബാർബറ ക്രെസിക്കോവയുമാണ് നിലവിലെ ചാമ്പ്യൻമാർ. റോളങ് ഗാരോസിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യനായത് സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലാണ്.13 തവണ.
റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റഷ്യ, ബെലറൂസ് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ അവരുടെ രാജ്യത്തിന്റെ കൊടിക്കീഴിൽ അല്ലാതെ സ്വതന്ത്രരായിട്ടാകും മത്സരിക്കാനിറങ്ങുക.