v

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ സന്ദർശിച്ചു. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു, അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ അൻപരശ്, കളക്ടർ അസ്കർ അലി, സ്റ്റാൻഡിംഗ് കൗൺസൽ സജിത്‌കുമാർ എന്നിവർക്കൊപ്പമാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്തിയത്. ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു.