തിരുവനന്തപുരം : കൊച്ചുവേളി സെന്റ് ജോസഫ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ അലക്സ് ആന്റണി ടീമംഗങ്ങളെ പരിചയപ്പെട്ടു. ഈ വർഷത്തെ പഞ്ചാബ് സന്തോഷ് ട്രോഫി ടീം ഗോൾകീപ്പർ മോസസ് ആന്റണി കിക്കോഫ് നടത്തി. ഇന്നലെ നടന്ന മത്സരത്തിൽ കൊച്ചുവേളി സെന്റ് ജോസഫ് ഓറഞ്ച് ടീം ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്ലാക്ക് ആരോസ് തോപ്പിനെ പരാജയപ്പെടുത്തി. ഗോഡ്സൺ മാൻ ഓഫ് ദി മാച്ചായി. നാളെ എം എ.സി മാധുവപുരം സെന്റ് പീറ്റേഴ്സ് കണ്ണാന്തുറയെ നേരിടും.