
ന്യൂഡൽഹി: രാജ്യങ്ങളുടെ അതിർത്തി പരമാധികാരങ്ങൾ മാനിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കഴിഞ്ഞ ദിവസം വെർച്വലായി നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാംഗോംഗിൽ തടാകത്തിന് സമാന്തരമായി ചൈന രണ്ടാമത്തെ പാലം നിർമ്മിക്കാൻ തുടങ്ങിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് ജയശങ്കറിന്റെ പ്രതികരണം.
തീവ്രവാദത്തെയും അതിർത്തികൾ കടന്നുള്ള ഭീകരവാദത്തെയും ബ്രിക്സ് രാജ്യങ്ങൾ എതിർക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.