a

തിരുവനന്തപുരം: കേരള സർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ യു.ഡി.എഫ് കടകംപള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ വെൺപാലവട്ടത്ത് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ആർ.എസ്.പി മണ്ഡലം സെക്രട്ടറി കരിക്കകം സുരേഷ്, ആനയറ രമേശ്, മണ്ഡലം പ്രസിഡന്റ് യു. പ്രവീൺ, വാർഡ് പ്രസിഡന്റ് പി. ശിവകുമാർ, കെ. ജയചന്ദ്രൻ നായർ, കെ. ഷിബു, കരിക്കകം സുരേന്ദ്രൻ, കൊച്ചുവേളി രാജേഷ്, എസ്. സത്യരാജ്, ആർ.എസ്. മധു, മഹേന്ദ്രദാസ്, കങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു.