
അരുൺ ചൂളയ്ക്കൽ ഒരു വിദ്യാർത്ഥിയും ചലച്ചിത്ര സഹസംവിധായകനുമാണ്. ഇംഗ്ളീഷിൽ കവിതയെഴുതും.പതിനെട്ടുകാരനായ അരുണിന്റെ ആദ്യ കാവ്യ സമാഹാരം എറ്റേണിറ്റി പുറത്തുവന്നു.നിഷ്കളങ്കമായ കാഴ്ചപ്പാടിൽ ആകാശവും ഭൂമിയും വർണ്ണങ്ങളും ജീവിതവുമെല്ലാം നോക്കിക്കാണുന്ന കവിതകൾ.'മഞ്ഞു പോലെ മൃദുവും അമ്മയുടെ ഊഷ്മളതയും ആ വരികളിൽ പ്രകടമാണ്."-ആമുഖ കുറിപ്പിൽ ചലച്ചിത്ര സംവിധായകൻ ഭദ്രൻ എഴുതുന്നു.ഗൃഹാതുരമായ വികാരങ്ങളും ചിന്തകളും അരുണിന്റെ ഭാവനയെ പ്രസന്നമാക്കുന്നു.അമ്മ എനിക്ക് മഴ പോലെയാണ്. മരുഭൂമികളിലെ കനൽച്ചൂടിൽ മഴപൊഴിക്കുന്ന അമ്മ. അമ്മ എനിക്ക് മരംപോലെയാണ്. വെയിൽ ദിനങ്ങളിൽ തണലേകുന്ന മരം. അമ്മ എനിക്ക് ഒരു പൂന്തോട്ടമാണ്. ഞാൻ ആടുകയും പാടുകയും ചെയ്യുന്ന പൂന്തോട്ടം. അമ്മ എനിക്കൊരു അദ്ധ്യാപികയാണ്. ശരിയായ വഴി കാണിച്ചുതരുന്ന അദ്ധ്യാപിക. അമ്മ എനിക്കൊരു ദേവതയാണ്. എന്നും എന്നെ സംരക്ഷിക്കുന്ന ദേവത. അരുണിന്റെ കവിതകൾ ഇങ്ങനെ േപാകുന്നു. വലിയ ഭാവിയുള്ള ഒരു പ്രതിഭയുടെ സ്പർശം ഈ കവിതകളിൽ പ്രകടമാണ്.കൊച്ചിയിലെ ഡോൺബോസകോ പബ്ളിക്കേഷൻസാണ് പ്രസാധകർ.