
ബാങ്കോക്ക്: ഇന്ത്യൻ സെൻസേഷൻ പി.വി. സിന്ധുവിന്റെ തായ്ലൻഡ് ഓപ്പണിലെ കുതിപ്പിന് ഒളിമ്പിക്ക് ചാമ്പ്യൻ ചൈനയുടെ ചെൻ യു ഫെയ് ഫുൾ സ്റ്റോപ്പിട്ടു. ഇന്നലെ നടന്ന സെമിയിൽ നേരിട്ടുള്ള ഗെയിമുകളിൽ 17 - 21, 16 - 21 ന് 41 മിനിട്ടിൽ സിന്ധു തോൽവി സമ്മതിച്ചത്. ചെന്നിനെതിരെ മികച്ച റെക്കാഡുള്ള സിന്ധുവിന് പക്ഷേ ഇന്നലെ യഥാർത്ഥ മികവിലേയ്ക്ക് എത്താനായില്ല. നിരവധി അൺ ഫോഴ്സ് ഡ് എററുകളും താരം വരുത്തി.