ee

മത്സ്യങ്ങളിലും ചെമ്മീൻ, കക്ക പോലുള്ള പുറന്തോടുള്ള ജലജീവികളിലും അയഡിനും സെലീനിയവും സമൃദ്ധമായുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണ്. സെലീനിയം ശക്തമായ നിരോക്‌സീകാരിയാണിത്. അതിനാൽ ശരീരകലകളിൽ ഓക്‌സീകരണം മൂലമുള്ള കേടുപാടുകൾ പ്രതിരോധിക്കാനും പരിഹരിക്കാനും സെലീനിയം സഹായിക്കും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മത്സ്യവിഭവങ്ങൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളും മത്സ്യവിഭവങ്ങളിലെ മറ്റു പോഷകങ്ങളും രോഗപ്രതിരോധശേഷി ഉയർത്തുന്ന ശ്വേതരക്താണുക്കളുടെ പ്രവർത്തനവും മെച്ചപ്പെടുത്തും. മത്സ്യ ഉപയോഗത്തി​ലൂടെ ഹൃദയാഘാത സാദ്ധ്യത കുറയ്‌ക്കാനും ആരോഗ്യമുള്ള ഹൃദയം പ്രദാനം ചെയ്യാനും കഴി​യും. വിറ്റാമിൻ ഡി ധാരാളം ഉള്ള ഒരു ഭക്ഷ്യ വസ്‌തുവാണ് മത്സ്യം. ചെറുമത്സ്യങ്ങളാണ് വലി​യ മത്സ്യങ്ങളേക്കാൾ കൂടുതൽ നല്ലത്.