
മുംബയ്: പണമിടപാട് സ്ഥാപനമായ പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു. 2027 ഡിസംബർ 18വരെയാണ് പുനർനിയമനം. ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മധുർ ദിയോറയ്ക്കും 2027 മേയ് 19വരെ കമ്പനി പുനർനിയമനം നൽകി.
അതേസമയം, 10വർഷത്തേക്ക് 950 കോടിരൂപ നിക്ഷേപിച്ച് സംയുക്ത സംരംഭമായ പേടിഎം ജനറൽ ഇൻഷ്വറൻസ് ലിമിറ്റഡ് (പി.ജി.ഐ.എൽ)രൂപീകരിക്കുന്നതിന് പേടിഎം ബോർഡ് ഇന്നലെ അംഗീകാരം നൽകി. ഈ നിക്ഷേപത്തിനു ശേഷം, പി.ജി.ഐ.എൽ കമ്പനിയുടെ ഒരു ഉപസ്ഥാപനമായി മാറും.