
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ദേശീയതല രാഷ്ട്രീയ - സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനായാണ് റാവു ഡൽഹിയിൽ എത്തിയത്. തുഗ്ലക്ക് റോഡിലുള്ള റാവുവിന്റെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും നിരവധി ദേശീയ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
രാഷ്ട്രീയ - മാദ്ധ്യമ - സാമ്പത്തിക വിദഗ്ദ്ധരെ റാവു സന്ദർശിക്കും. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അദ്ദേഹം സഹായം നൽകും. കർഷക സമരത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങളേയും അദ്ദേഹം സന്ദർശിക്കും. ഓരോ കുടുംബത്തിനും 3 ലക്ഷം വീതം നൽകും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് നൽകുന്നത്.
26ന് ബംഗളൂരുവിലെത്തി മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയേയും പിന്നീട് മഹാരാഷ്ട്രയിലെത്തി മനുഷ്യാവകാശ പ്രവർത്തകനായ അണ്ണ ഹസാരേയും സന്ദർശിക്കും.